Friday, 3 May 2013

അകലങ്ങൾ


ചിതയൊരുക്കാത്ത പകലുകളേക്കുറിച്ച്
അവളെന്നും വിലപിച്ചിരുന്നു .
നെഞ്ചിലെ നെരിപ്പോടു തേടുന്ന
മഞ്ഞുകാലങ്ങളായിരുന്നു
എനിക്കിഷ്ടം .
തണുത്ത പകലുകൾ
അവൾക്കു മരണമായിരുന്നു .
മരിക്കാത്ത പകലുകൾക്കുവേണ്ടി മാത്രം
അവളെന്നും കാത്തിരുന്നു.
ഒടുവിൽ ,
ഒരു തണുത്ത പകലിൽ
അവളുടെ ചിതയെരിഞ്ഞു തീർന്നു .
ഇപ്പോൾ ,
എന്റെ മഞ്ഞുകാലങ്ങളിൽ
ചിതയെരിയുന്ന പകലുകൾ മാത്രം .


                 27 - 07 - 2001


No comments:

Post a Comment