പ്രിയ സഖീ,
ഇന്ന് നിന്റെ ജന്മദിനം.
ഒരു മഹാമൗനത്തില്‍
നീ ശബ്‌ദമായിപ്പിറന്ന ദിനം.
എന്റ ജീവിത മൗനത്തില്‍
നീ ഒരിക്കല്‍ സംഗീതമായിപ്പിറന്നു.
ഇന്ന്,
നിന്റെ കണ്ണുകള്‍ക്ക് കണിമലരായി
എന്റെ ഹൃദയപുഷ്‌പം.
കാതുകള്‍ക്ക്
എന്റെ നിശ്വാസഗീതങ്ങള്‍.
ഇനിയൊരു ജന്മദിനം
ഒരു മഹാമൗനമായിത്തീരുമെങ്കില്‍
ഇനിയൊരു സംഗീതമൊഴുകിയില്ലെങ്കില്‍
അന്നത്തെ നിശ്ശബ്‌ദതയോളമെത്താന്‍
ഇന്നത്തെ ഈ പാട്ടുകള്‍ക്കാവട്ടെ.
അന്നത്തെ വസന്തത്തിനായി
വാടാതെ നില്‍ക്കാന്‍
ഈ പൂക്കള്‍ക്കാവട്ടെ.
സ്‌നേഹപൂര്‍വ്വം,
നിന്റെ പ്രിയ കൂട്ടുകാരന്‍.
23-02-2001

No comments:
Post a Comment