നിലവിളികള്‍ക്കുവേണ്ടി മരിച്ച
മൗനത്തില്‍ നിന്നും
ആത്മാവു യാത്രയാകുന്നു
വീണ്ടും മൗനം ജനിക്കുന്നു.
മേഘങ്ങള്‍ക്കപ്പുറത്തേക്ക്
സ്വപ്‌നങ്ങള്‍ പാറിനടക്കുന്ന
സൗരയൂഥങ്ങള്‍ക്കപ്പുറത്തേക്ക്
ആത്മാവു യാത്രയാകുന്നു.
ഇനിയും ശുദ്ധിചെയ്യപ്പെടാത്ത തറയില്‍
കണ്ണീര്‍ക്കറയും
വാടിയ പൂക്കളും
എരിഞ്ഞൊടുങ്ങിയ
ചന്ദനത്തിരിയുടെ ചാരവും
പ്രാര്‍ത്ഥിച്ചു മരിച്ച
മെഴുതിരിത്തുണ്ടുകളും മാത്രം.
ആത്മാവ്
ഇപ്പോഴും യാത്രയിലാണ്.
02-08-2001

No comments:
Post a Comment