സിനിമ കാണുമ്പോള്‍ കൊറിക്കാന്‍
നിനക്കെന്റെ കരളു വറുത്തു തരാം.കടലയ്ക്കിപ്പോള് തീപിടിച്ച വിലയാണ്.
തീര്‍ത്ഥയാത്രയ്ക്കും വിനോദയാത്രയ്ക്കും
വിവാഹത്തിനും മരിച്ചടക്കിനും പോകാന്‍
നിന്റെ വാഹനത്തില്‍
ഇന്ധനമായ് നിറയ്ക്കാന്‍
എന്റെ രക്തമൂറ്റിത്തരാം.
പെട്രോളിന്റെ വില ഓരോ ദിവസവും
പൊട്ടിത്തെറിക്കുകയാണ്.
നാട്ടുപൂക്കള്‍ വിടരാന്‍ മടിക്കുമ്പോള്‍
എന്റെ തലച്ചോറില്‍
പലതരം ചായങ്ങള്‍ ചേര്‍ത്ത്
പൂക്കളമൊരുക്കാം.
മറുനാടന്‍ പൂക്കള്‍ക്ക്
പൊന്നിനേക്കാള്‍ വിലയാണ്.
ഏതകലത്തുനിന്നും ഏതുകാലത്തും
നിന്റെ സ്പന്ദനങ്ങളറിയാന്‍
എന്റെ ഹൃദയം പകുത്തു തരാം.
ബന്ധങ്ങള്ക്കിപ്പോള്
സെക്കന്റിന് ഒരു പൈസ വിലയാണ്.
നൂറ്റാണ്ടുകള്‍ക്കൊടുവില്‍
കുഞ്ഞുങ്ങള്‍ ചരിത്രം പഠിക്കുമ്പോള്‍
കാലങ്ങളായി വിലക്കയറ്റമില്ലാത്തവയില്
എന്റെയും നിന്റെയും
പേരുകള്‍ വായിക്കും...!
24---/05/-2011

great father..... No words to say... I love it.....
ReplyDeletethank uuuuuuuuuu
ReplyDelete